കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 30 നവംബര്‍ 2023 (15:18 IST)
മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മാളവിക മോഹനൻ. 'പട്ടം പോലെ' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ വരാനിരിക്കുന്ന തമിഴ് ചിത്രമാണ് തങ്കലാൻ.തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് തങ്കലാൻ അപ്‌ഡേറ്റ് കൈമാറിയിരിക്കുകയാണ് നടി.
തങ്കലാൻ ചിത്രത്തിനുവേണ്ടി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിരിക്കുകയാണ് മാളവിക. ഈ ജോലികൾ ആരംഭിച്ച വിവരം നടി തന്നെയാണ് അറിയിച്ചത്.സിനിമാ നിർമ്മാണ പ്രക്രിയയുടെ ഏറ്റവും ഭയാനകമായ ഭാഗമാണ് ഡബ്ബിംഗ് എന്നും ഇത് ചെയ്യുമ്പോൾ ആരെങ്കിലും വന്ന് എന്റെ കൈ പിടിക്കുമോ എന്ന് പറഞ്ഞു കൊണ്ടാണ് നടി പുതിയ വിവരം കൈമാറിയത്.