1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor surya with jyothika after 16 years

പതിനാറ് വർഷത്തെ കാത്തിരിപ്പിന് അറുതി: സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു

സൂര്യ
പ്രേക്ഷകരുടെ പ്രിയ താരജോഡികളായ സൂര്യയും ജ്യോതികയും നീണ്ട ഇടവേള‌യ്‌ക്ക് ശേഷം വെള്ളിത്തിരയിൽ വീണ്ടും ഒരുമിക്കുന്നു. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിച്ചതോടെ ജ്യോതിക അഭിനയത്തിൽ നിന്നും താത്‌കാലികമായി ഇടവേള എടുത്തിരുന്നു. എന്നാൽ വീണ്ടും സിനിമകളിൽ സജീവമാകുകയാണ് താരം.
 
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക നായികാ കഥാപാത്രത്തെ അവതരിപ്പക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തില്‍ ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
 
സില്ലെന്ന് ഒരു കാതൽ എന്ന ചിത്രത്തിലാണ് ആരാധകരുടെ പ്രിയജോഡി അവസാനമായി ഒരുമിച്ചെത്തിയത്.
അടുത്ത ലേഖനം
Breaking News: താന്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പരസ്യമായി തുറന്നുപറയുന്നു