ജോജു ജോര്‍ജിന്റെ മകനും അഭിനയത്തിലേക്ക്, ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി കുട്ടി താരം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (10:17 IST)

അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തിലെ ലോകത്തിലേക്ക് ചുവടു വയ്ക്കുകയാണ് ജോജു ജോര്‍ജിന്റെ മകന്‍ ഇവാന്‍ ജോര്‍ജ്.

ഇവാന്‍ നായക വേഷത്തിലെത്തുന്ന ഹസ്വചിത്രം ആണ് പരിപ്പ്. ആദ്യമായാണ് കുഞ്ഞ് താരം ക്യാമറയ്ക്ക് മുന്നിലെത്തി അഭിനയിക്കുന്നത്. പൂര്‍ണമായും ഐഫോണില്‍ ആണ് ചിത്രീകരിച്ചത്.

അട്ടപ്പാടിയില്‍ ആള്‍കൂട്ട മരണത്തിന് ഇരയായ മധുവിന്റെ ജീവിതപരിസരം ആണ് ആണ് ചിത്രത്തിന്റെ പ്രമേയം.സിജു എസ് രചനയും സംവിധാനവും നിര്‍വഹിക്കുന്നു.

അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജുവിന്റെ മകള്‍ സാറാ റോസ് ജോസഫ് ഗാനം ആലപിച്ചിട്ടുണ്ട്. ഛായാഗ്രഹണം ബിലു ടോം മാത്യു.എഡിറ്റര്‍ വിനീത് പല്ലക്കാട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :