അഭിറാം മനോഹർ|
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (17:17 IST)
ഷൂട്ടിങ് സൈറ്റിലുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ നാസറിന് പരിക്ക്. തെലങ്കാന പോലീസ് അക്കാദമിയിൽ സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
നടിമാരായ സുഹാസിനി,മെഹ്റീൻ പിർസാദ, എന്നിവർക്കൊപ്പമുള്ള ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പരിക്കേറ്റ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താരത്തിൻ്റെ പരിക്ക് ഗുരുതരമല്ലെന്നും ഇപ്പോൾ വിശ്രമത്തിലാണെന്ന് ഭാര്യ കമീല അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.