"മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?" - ഈ ചോദ്യം കേട്ടിട്ടും മെഗാസ്റ്റാർ പ്രതികരിക്കാതിരുന്നതിന് കാരണം ഇതാണ് !

ജോൺസി ഫെലിക്‌സ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (19:37 IST)
മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയപ്പോൾ ചാനൽ ക്യാമറകൾ അദ്ദേഹത്തിന് ചുറ്റും കൂടിയതിനെ ബി ജെ പി സ്ഥാനാർത്ഥിയുടെ ഭാര്യ വിമർശിച്ചത് വലിയ വിവാദവും വാർത്തയുമായിരുന്നു. 'മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?" എന്നായിരുന്നു അവർ ചോദ്യമുയർത്തിയത്. എന്നാൽ ഈ ബഹളം കാണുകയും കേൾക്കുകയും ചെയ്തിട്ടും മമ്മൂട്ടി അത് ശ്രദ്ധിക്കാതെ കൂൾ ആയി കടന്നുപോകുകയാണുണ്ടായത്.

പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് 'കോവിഡ് കാലമായതിനാൽ എല്ലാവരും ശ്രദ്ധിക്കണം' എന്ന് മാത്രമാണ് മമ്മൂട്ടി പറഞ്ഞത്. എന്തുകൊണ്ടാണ് ബി ജെ പി പ്രവർത്തകരുടെ പ്രതിഷേധത്തെ മമ്മൂട്ടി മൈൻഡ് ചെയ്യാതിരുന്നത് എന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

'മമ്മൂട്ടി ഈ നിസാര കാര്യങ്ങളൊന്നും മൈൻഡ് ചെയ്യാറില്ല' എന്നാണ് കൂടുതൽ പേര് അഭിപ്രായപ്പെട്ടത്. ബൂത്തിൽ ഒട്ടും തിരക്കില്ലാതിരുന്ന സമയത്ത് അനാവശ്യമായി പ്രതിഷേധം നടത്തി വിവാദമുണ്ടാക്കിയതിനെ മമ്മൂട്ടി കണക്കിലെടുക്കാൻ പോലും തയ്യാറാകാതിരുന്നതിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

ഈ പ്രതിഷേധത്തോട് ഒരു നോട്ടം കൊണ്ടെങ്കിലും മമ്മൂട്ടി പ്രതികരിച്ചിരുന്നെങ്കിൽ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുമായിരുന്നു. അത് ഏറ്റവും നന്നായി ബോധ്യമുള്ള വ്യക്തിയാണ് മമ്മൂട്ടി. മഹാനടന്റെ ആ പക്വതയെയാണ് സോഷ്യൽ മീഡിയയും ആരാധകരും കയ്യടിച്ചഭിനന്ദിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :