1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aaraattu release

'കൃത്യം ഒരു വര്‍ഷം മുമ്പ്', മോഹന്‍ലാലിനൊപ്പം ആറാട്ട് സെറ്റില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

പുതിയ സിനിമകള്‍
മരക്കാറിന് ശേഷം മോഹന്‍ലാലിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ആറാട്ട്. ഫെബ്രുവരി 10 ന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഓര്‍മ്മകളിലാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.
 
ഇന്നേക്ക് ഒരു വര്‍ഷം മുന്‍പ് എടുത്ത ആറാട്ട് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്റെ അരികിലായി മോഹന്‍ലാലിനെ കാണാം.
 
ഏഷ്യാനെറ്റ് ആണ് സാറ്റലൈറ്റ് റേറ്റ്‌സ് സ്വന്തമാക്കിയത്.12 കോടി രൂപയ്ക്കാണ് കച്ചവടം നടന്നത്.ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം 18 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്നു.
 
ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആദ്യം മനസ്സില്‍ കണ്ടത് ലാലിനെ, ഒടുവില്‍ കാവലില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാന്‍ രഞ്ജിപണിക്കര്‍ എത്തി, നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നു