1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nick Jonas Priyanka Chopra relationship

നിക്കിന്റെ വര്‍ക്ക്ഔട്ട് വീഡിയോയ്ക്ക് താഴെ ഹോട്ട് കമന്റുമായി പ്രിയങ്ക ചോപ്ര; വിവാഹമോചന ഗോസിപ്പുകള്‍ക്ക് വിട

Priyanka Chopra
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് ഭര്‍ത്താവ് നിക് ജോനസിന്റെ പേര് മാറ്റിയതോടെ വിവാഹമോചന ഗോസിപ്പുകളുടെ ബഹളമായിരുന്നു. ഇരുവരും വേര്‍പിരിയുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, എല്ലാ അഭ്യൂഹങ്ങളേയും തള്ളി പ്രിയങ്ക തന്നെ ഇപ്പോള്‍ രംഗത്തെത്തി. നിക്കിന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ ഹോട്ട് കമന്റുമായാണ് പ്രിയങ്ക എത്തിയത്. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് നിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവ്വചത്. ഈ വീഡിയോയ്ക്ക് താഴെ 'Damn! I just died in your arms...' എന്നാണ് പ്രിയങ്ക കമന്റ് ചെയ്തിരിക്കുന്നത്. 

 

സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും. 2018 ഡിസംബര്‍ 1,2 തീയതികളിലായിരുന്നു ഇവരുടെ വിവാഹം. ജോധ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ആചാര വിധി പ്രകാരമായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തത്. പിന്നീട് താരങ്ങള്‍ക്ക് വേണ്ടി വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nick Jonas (@nickjonas)

About Writer
രേണുക വേണു
അടുത്ത ലേഖനം
'കൃത്യം ഒരു വര്‍ഷം മുമ്പ്', മോഹന്‍ലാലിനൊപ്പം ആറാട്ട് സെറ്റില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍