1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aadujeevitham shooting started again!

കൊവിഡ് മൂലം തടസപ്പെട്ടിരുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു

Aadujeevitham
പൃഥ്വിരാജ് നായകനായെത്തുന്ന ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു. കൊവിഡ് പടര്‍ന്നുപിടിച്ചതുമൂലം ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതുകാരണമാണ് നേരത്തേ ഷൂട്ടിങ് മുടങ്ങിയത്. എന്നാലിപ്പോള്‍ കര്‍ഫ്യൂവിന് ഇളവു പ്രഖ്യാപിച്ചതുകൊണ്ട് ഷൂട്ടിങ് വീണ്ടും തുടങ്ങിയിരിക്കുകയാണ്.
 
സിനിമാ ഷൂട്ടിങിനായി 58 പേരടങ്ങുന്ന സംഘമാണ് ജോര്‍ദാനിലുള്ളത്. ഈമാസം 10വരെയായിരുന്നു നേരത്തേ ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ചിത്രീകരണത്തിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദ് ചെയ്യുകയായിരുന്നു. ഇനി 10ദിവസം കൂടി മാത്രമേ സിനിമ ജോര്‍ദാനില്‍ ചിത്രീകരിക്കാനുള്ളൂ. എന്നാല്‍ സിനിമാ സംഘത്തിന് എന്ന് തിരിച്ചുവരാന്‍ കഴിയുമെന്ന് വരും ദിവസങ്ങളിലേ അറിയാന്‍ സാധിക്കൂ.
അടുത്ത ലേഖനം
പഴയ പ്രതിഫല നൽകാൻ കഴിയുന്ന സാഹചര്യമല്ല, താരങ്ങൾ അമ്പത് ശതമാനമെങ്കിലും പ്രതിഫലതുക കുറയ്ക്കണമെന്ന് സുരേഷ്‌കുമാർ