1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 4 days to go for thunivu

അജിത്തും മഞ്ജുവും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഉയരത്തില്‍!'തുനിവ്' റിലീസിനായി ആരാധകര്‍

Ajith
അജിത്തും മഞ്ജു വാര്യരും ഒന്നിക്കുന്ന 'തുനിവ്' റിലീസിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ജനുവരി 11ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയ്ക്കായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് അവര്‍. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്.
സംവിധായകന്‍ എച്ച് വിനോദും അജിത്തും തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നിക്കുന്ന സിനിമയുടെ റിലീസിന് ഇനി 4 നാളുകള്‍ കൂടി. വന്‍ പ്രമോഷനുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്. 
 
തുനിവ് ഓടിടി റിലീസ് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ്. തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിച്ച ശേഷം മാത്രമേ ഓടിടി റിലീസ്.ബോണി കപൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ശാകുന്തളം' ട്രെയിലര്‍ വരുന്നു, റിലീസ് തീയതി