ജോ ബേബി എവിടെ ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി റിമിടോമി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (16:47 IST)

മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് സൂപ്പര്‍ 4. ഷോയുടെ വിധികര്‍ത്താക്കളായെത്തിയ റിമി ടോമിയും സിത്താര കൃഷ്ണകുമാറും വിധു പ്രതാപും ജ്യോത്സ്‌നയും ഒക്കെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കുടുംബം പോലെയാണ്.

സൂപ്പര്‍ കുടുംബം എന്ന പുതിയ പരിപാടിയിലും ഇതേ വിധികര്‍ത്താക്കള്‍ വന്നപ്പോള്‍ ജ്യോത്സ്‌നയെ മാത്രം കാണാനായില്ല.ജോ ബേബിയെ (ജ്യോത്സ്‌ന) കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് റിമിടോമി മറുപടി നല്‍കി.

ജ്യോത്സ്‌ന വ്യക്തിപരമായ ഒരു ആവശ്യത്തിനു വേണ്ടിയാണ് മാറി നില്‍ക്കുകയാണെന്നും കുറച്ചുകഴിയുമ്പോള്‍ ജ്യോത്സ്‌ന തന്നെ അക്കാര്യം വെളിപ്പെടുത്തുമെന്നും റിമിടോമി പറഞ്ഞു.ജ്യോത്സ്‌ന ഇടയ്ക്ക് പരിപാടിയുടെ ഭാഗമാകുമെന്നും സൂപ്പര്‍ കുടുംബത്തില്‍ ഒരാളെ കാണാതായപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായ വിഷമം മനസ്സിലാക്കുന്നുവെന്നും റിമി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :