കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (10:09 IST)
ഹൃദയം പ്രദര്‍ശനത്തിനെത്തി 101 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അമ്മമാര്‍ക്കായുള്ള സ്‌പെഷ്യല്‍ സ്‌ക്രീനിങ് ഉണ്ടായിരുന്നു. കേക്ക് മുറിച്ചാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം ആഘോഷത്തിന്റെ ഭാഗമായത്.
'ഹൃദയത്തിന്റെ 101 ദിവസങ്ങള്‍ അമ്മമാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗോടെ ഞങ്ങള്‍ ആഘോഷിച്ച വളരെ അനുഗ്രഹീതമായ ഒരു സന്ദര്‍ഭം.
ഓള്‍ കേരള പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍, തിരുവനന്തപുരത്തിനും, ദളപതി വിജയ് മക്കള്‍ ഇയക്കം, സംഘടിപ്പിച്ചതിന് തിരുവനന്തപുരത്തിന് പ്രത്യേക നന്ദി'- ഹൃദയം ടീം കുറിച്ചു.