അനുബന്ധ വാര്‍ത്തകള്‍
- ഷൈന്‍ ടോം ചാക്കോ നിരാശപ്പെടുത്തിയോ ? ബീസ്റ്റില്‍ നടനെ വേണ്ട വിധം ഉപയോഗിച്ചില്ലെന്ന് വിമര്‍ശനം
- ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ ചിത്രീകരിച്ച മലയാള ചിത്രം,'അടിത്തട്ട്' ടീസര്‍ വരുന്നു
- 'ഹോട്ടാണ്, എനിക്ക് ഇഷ്ടപ്പെട്ടു'; ആരാധകന്റെ കമന്റിന് മറുപടി കൊടുത്ത് നടി വീണ നന്ദകുമാര്‍
- കാസ്റ്റിംഗ് പൂര്‍ത്തിയായി, ടോവിനോ ഇനി 'നീലവെളിച്ചം' ചിത്രീകരണത്തിലേക്ക്
- 'നിങ്ങള്‍ കന്യകയാണോ?'; ആരാധകന്റെ ചോദ്യത്തിനു രസകരമായ മറുപടി നല്കി നടി വീണ നന്ദകുമാര്‍
ട്വല്‍ത്ത് മാനില്‍ നിന്ന് ഒഴിവായി ഷൈന്‍ ടോം ചാക്കോയുംവീണ നന്ദകുമാറും, പകരം താരങ്ങളെ കണ്ടെത്തി നിര്‍മ്മാതാക്കള്‍
ആകെ 14 കഥാപാത്രങ്ങളാണ് ട്വല്‍ത്ത് മാനിലുള്ളത്. അതില്‍ 12 പേരുടെ കഥയാണ് മോഹന്‍ലാല്‍ ചിത്രം പറയുന്നത്.ജീത്തു ജോസഫ് അവസാനം വരെ പിടി തരാത്ത ഒരു സസ്‌പെന്‍സും സിനിമയില്‍ ഒളിപ്പിച്ചിട്ടുണ്ട്.ഷൈന്‍ ടോം ചാക്കോ , വീണ നന്ദകുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ട്വല്‍ത്ത് മാന്‍ പ്രഖ്യാപിച്ചത്. രണ്ട് താരങ്ങള്‍ക്ക് പകരം പുതിയ ആളെ ജിത്തു ജോസഫിന് കണ്ടെത്തേണ്ടി വന്നു.
ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍, ശാന്തി പ്രിയ എന്നിവരെ ആദ്യം പരിഗണിച്ചെങ്കിലും പകരം മറ്റാളുകളെ നിര്‍മ്മാതാക്കള്‍ക്ക് കണ്ടെത്തേണ്ടി വന്നു.2021 ലെ ലോക്ഡൗണിന്റെ സമയത്തായിരുന്നു മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ വന്നതെന്ന് ഷൈന്‍ പറഞ്ഞിരുന്നു. ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല. രണ്ടു സിനിമയിലും ഒരുമിച്ച് അഭിനയിക്കാന്‍ തീരുമാനിച്ചെങ്കിലും അതും നടന്നില്ല.
മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അനു മോഹന്‍, അനുശ്രീ, ചന്ദുനാഥ്, അദിതി രവി, ശിവദ, പ്രിയങ്ക നായര്‍ എന്നിവരാണ് അവസാനത്തെ പ്രധാന അഭിനേതാക്കള്‍. ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെയാണ് മുകുന്ദന്‍ തിരക്കഥ വായിച്ചത്.