അനുബന്ധ വാര്‍ത്തകള്‍
- ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; ബഷീര്‍ കൊലക്കേസില്‍ നരഹത്യാക്കുറ്റം നിലനില്ക്കും
- Neelavelicham Trailer |ഉദ്ദേശിച്ചിരുന്ന പോലെ ആത്മഹത്യയല്ല, പിടി തരാതെ 'നീലവെളിച്ചം', ട്രെയിലര്‍ കണ്ടില്ലേ?
- കാത്തിരിപ്പ് അവസാനിച്ചു,'നീലവെളിച്ചം' ട്രെയിലര്‍ ഉടന്‍
- ഒരു മാസം കൂടിയേ ഉള്ളൂ..'നീലവെളിച്ചം' റിലീസ് പ്രഖ്യാപിച്ചു
- 10 ലക്ഷം കാഴ്ചക്കാരുമായി 'താമസമെന്തേ വരുവാന്‍'; സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
'പൊട്ടിത്തകര്‍ന്ന കിനാവ്', നീല വെളിച്ചത്തിലെ ലിറിക്കല്‍ വീഡിയോ സോങ്
ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' റിലീസിന് ഒരുങ്ങുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനമാണ് ശ്രദ്ധ നേടുന്നത്. ഏപ്രില്‍ 20നാണ് റിലീസ്.
'പൊട്ടിത്തകര്‍ന്ന കിനാവ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോള്‍ നേടി.
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.