10 ലക്ഷം കാഴ്ചക്കാരുമായി 'താമസമെന്തേ വരുവാന്‍'; സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 4 മാര്‍ച്ച് 2023 (12:36 IST)

അനശ്വര സംഗീതജ്ഞന്‍ ശ്രീ എം. എസ്. ബാബുരാജിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നീല വെളിച്ചം ടീം കഴിഞ്ഞദിവസമായിരുന്നു സിനിമയിലെ വീഡിയോ സോങ് പുറത്തിറക്കിയത്. ഇപ്പോഴിതാ ഗാനത്തിന് യൂട്യൂബില്‍ മാത്രം 10 ലക്ഷം കാഴ്ചക്കാരെ ലഭിച്ച സന്തോഷത്തിലാണെന്ന് നിര്‍മ്മാതാക്കള്‍.

ജനഹൃദയങ്ങളെ തൊട്ട് ആ പ്രിയ ഗാനം 'താമസമെന്തേ വരുവാന്‍' ഷഹബാസ് അമന്‍ ആണ് പാടിയിരിക്കുന്നത്.
വരികള്‍: പി ഭാസ്‌കരന്‍

സംഗീതം: എം എസ് ബാബുരാജ്

വാദ്യ ക്രമീകരണം: ബിജിബാല്‍, റെക്‌സ് വിജയന്‍

ഗായകന്‍: ഷഹബാസ് അമന്‍

ബാബുരാജിന്റെ 94-ാം ജന്മദിനത്തോടനുബന്ധിച്ച് ആണ് വീഡിയോ ഗാനം പുറത്തുവന്നത്.


ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :