അനുബന്ധ വാര്‍ത്തകള്‍
- ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'ഹോം', ഓണച്ചിത്രമായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്
- 'തീ' ആകാന്‍ ഇന്ദ്രന്‍സ്, പുത്തന്‍ ഗെറ്റപ്പില്‍ നടന്‍, പോസ്റ്റര്‍
- ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇന്ന് ബലിപെരുന്നാള്‍, ആശംസകളുമായി മലയാള സിനിമാ ലോകം
- മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്, ചിത്രങ്ങള്‍
- 'ശക്തിയും മുന്‍വിധിയും'; മാലിക് പുത്തന്‍ ടീസര്‍ കാണാം
ഇന്ദ്രന്‍സ്-ശ്രീനാഥ് ഭാസി ടീമിന്റെ ഹോമിലെ ആദ്യഗാനം ഇന്നെത്തും
ഇന്ദ്രന്‍സ്-ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഹോം. ഓഗസ്റ്റ് 19 ന് ഓണച്ചിത്രമായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സിനിമ എത്തും. സിനിമയിലെ ലിറിക്കല്‍ വീഡിയോ സോങ് ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തും. 'മുകിലു തൊടാനായി' എന്ന് തുടങ്ങുന്ന ഗാനത്തിന് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
മാലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ദ്രന്‍സിന്റെ 341-ാമത്തെ ചിത്രംകൂടിയാണിത്. ശ്രീനാഥ് ഭാസിയുടെ അച്ഛനായി ഇന്ദ്രന്‍സ് വേഷമിടുന്നത്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.