മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്, പ്രിയപ്പെട്ടവരുടെ അമ്പിളിചേട്ടന്‍...
PRO
PRO
എല്ലാക്കാര്യങ്ങള്‍ക്കും ജഗതിക്ക് തന്റേതായ ന്യായമുണ്ട്. മുഖ്യധാര സിനിമകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ചില അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “ഞാന്‍ ബസ് സ്റ്റാന്‍ഡിലെ വേശ്യയെപ്പോലെയാണ്. ആരുവിളിച്ചാലും കൂടെപ്പോകും. എന്റെ ജോലി സിനിമയില്‍ അഭിനയിക്കുകയാണ്. അഭിനയിക്കാന്‍ ആരുവിളിച്ചാലും ഞാന്‍ പോകും” എന്നായിരുന്നു മറുപടി.
ഏറ്റവുമൊടുവില്‍ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് മറ്റൊരു ബന്ധത്തില്‍ ശ്രീലക്ഷ്മിയെന്ന മകളുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. 2012 മാര്‍ച്ച് 10 ന് ദേശീയപാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കേല്‍ക്കുന്നത്. അഭിമുഖം പ്രസിദ്ധീകരിച്ചതാവട്ടെ മാര്‍ച്ച് 12നും. ഇത് ഏറെ വിവാദങ്ങള്‍ക്കിടെയാക്കി. ഇതിന്റെ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല.
ഇതിനെല്ലാം മറുപടി പറയാന്‍ അദ്ദേഹം തിരിച്ചെത്തണം, ആരോഗ്യസാമ്രാട്ടായി. അമ്പിളിക്കലയുടെ പുഞ്ചിരിക്കായി കാത്തിരിക്കുകയാണ് ആരാധകരും.