മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്, പ്രിയപ്പെട്ടവരുടെ അമ്പിളിചേട്ടന്‍...

PRO
PRO
1951 ജനുവരി അഞ്ചിന്‌, ജഗതി എന്‍ കെ ആചാരിയുടെയുടെയും പൊന്നമ്മാളിന്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ ജഗതിയില്‍ ജനനം. പിതാവ് ജഗതി എന്‍ കെ ആചാരിയുടെ നാടകങ്ങളിലൂടെ കലാലോകത്തേക്ക് . തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാല്‍ മൂന്നാം വയസില്‍ ‘അച്ഛനും മകനും‘ എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചിരുന്നു. ജഗതി എന്‍ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍നിന്നും ബോട്ടണിയില്‍ ബിരുദത്തിനുശേഷം മദിരാശിയില്‍ കുറച്ചുകാലം മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലിചെയ്യവേയാണ് സിനിമയുടെ ഭാഗമാകുന്നത്. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മലയാള സിനിമാലോകം കണ്ടത് ജഗതി എന്ന നടന്‍ ഹാസ്യസാമ്രാട്ടായി ഉയരുന്നതാണ്. തന്റേതായ മാനറിസവും അപാരമായ അഭിനയശേഷിയും അദ്ദേഹത്തെ മലയാളസിനിമയിലെ അവിഭാജ്യ ഘടകമാക്കി മാറ്റി.

WEBDUNIA|
ഹാസ്യസാമ്രാട്ടിന്റെ നടന വഴികള്‍

ജീവിതത്തില്‍ തന്റേടി‘ അടുത്ത പേജില്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :