മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്, പ്രിയപ്പെട്ടവരുടെ അമ്പിളിചേട്ടന്‍...
PRO
PRO
മലയാളത്തില്‍ ഏകദേശം 1200 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു കഴിഞ്ഞു. ഒരുപക്ഷേ മലയാളസിനിമയില്‍ ഏറ്റവുമധികം ചിത്രങ്ങളില്‍ അഭിനയിച്ചുവെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാണ്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും വിവാദങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു. അവയൊന്നും ജഗതി എന്ന നടനവൈഭവത്തെ ബാധിച്ചതേയില്ല. വിതുര പെണ്‍വാണിഭക്കേസ് മുതല്‍ മറ്റൊരു മകള്‍ കൂടിയുണ്ടെന്ന വെളിപ്പെടുത്തല്‍ വരെയുള്ള വിവാദങ്ങളിലും എന്തിനെയും കൂസാത്ത ആ ഭാവം തന്നെയാണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്. അതു തന്നെയായിരുന്നു ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്നും.
വിതുര പെണ്‍വാണിഭക്കേസിന്റെ വിസ്താരം നടന്നത് കോട്ടയത്തെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു. അദ്ദേഹത്തിനെതിരേ നിരന്തരം വാര്‍ത്തകള്‍ വന്നപ്പോഴും മാധ്യമപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. കോടതിയില്‍ ഹാജരാകാന്‍ എത്തുമ്പോള്‍ പോലും തന്നെ കാത്തുനില്‍ക്കുന്ന മാധ്യമങ്ങളെ അദ്ദേഹം കാണുമായിരുന്നു. കേസിനെക്കുറിച്ച് ചോദിക്കുമ്പോള്‍ താന്‍ നിരപരാധിയാണെന്നും അതുകൊണ്ട് തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നും സ്വത:സിദ്ധമായ ചിരിയോടെ അദ്ദേഹം പറയും. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവായപ്പോഴും തനിക്കെതിരേ വാര്‍ത്ത എഴുതിയവരെ അദ്ദേഹം വിമര്‍ശിച്ചില്ല,