അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ സിബിഐ 5 ഉടന്‍; സംഗീതം ശ്യാം അല്ല, ജെയ്ക്സ് ബിജോയ് !
- സച്ചിയുടെ സ്വപ്നസിനിമ, ‘ബ്രിഗന്റ്’ മമ്മൂട്ടിക്കുവേണ്ടി സേതു എഴുതുമോ?
- അഞ്ചുവര്‍ഷം മുന്‍പ് മമ്മൂട്ടി ഉപേക്ഷിച്ച കഥയുമായി എത്തുമ്പോള്‍ പൃഥ്വിരാജ് ചോദിച്ചു: ഇത് ഞാനല്ലാതെ ആര്‍ ചെയ്യുമെടോ
- നമ്മുടെ കുഞ്ഞായി വീണ്ടും നീ ഭൂമിയിലേക്ക് തിരിച്ചു വരും, എനിക്ക് ശ്വാസമുള്ളിടത്തോളം കാലം നീ എന്നിൽ ജീവിക്കും: മേഘ്ന രാജ്
- മമ്മൂട്ടിയുടെ കിടിലന്‍ നീക്കം, അടുത്ത ചിത്രം സിബിഐ ? !
മമ്മൂട്ടിയുടെ മനസിന്‍റെ ഫ്രെയിമില്‍ പതിഞ്ഞ ചിത്രങ്ങള്‍ !
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫി പാഷനാണ്. പണ്ടും ഇപ്പോഴും ഒരുടവും സംഭവിക്കാതെ മമ്മൂട്ടി കാത്തുസൂക്ഷിക്കുന്നതാണ് ഈ ഫോട്ടോഗ്രാഫി പ്രേമം. തനിക്കൊപ്പം സഞ്ചരിക്കുന്ന കാലത്തെ അടയാളപ്പെടുത്താന്‍ അദ്ദേഹം എപ്പോഴും ശ്രമിക്കുന്നു. അങ്ങനെ മമ്മൂട്ടി എടുക്കുന്ന ചിത്രങ്ങൾ ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
ഇപ്പോഴിതാ തൻറെ വീട്ടിൽ വിരുന്നിനെത്തിയ അതിഥികളെ ഫ്രെയിമിനുള്ളിൽ ആക്കിയിരിക്കുകയാണ് മമ്മൂട്ടി. വീട്ടിലെത്തിയ മൈനയും ഇരട്ടവാലൻ കിളിയുമൊക്കെ മമ്മൂട്ടിയുടെ ഫ്രെയിമില്‍ പെട്ടു. മെഗാസ്റ്റാറിൻറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ തരംഗമാകുകയാണ് ഇപ്പോൾ.
തൻറെ പഴയ ഹോബിയാണ് ഇതെന്നും എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കണമെന്നുമൊക്കെയുള്ള ടാഗുകളോടെയാണ് താരത്തിൻറെ പോസ്റ്റ്. മമ്മൂട്ടിയുടെ ക്യാമറാപ്രേമം ആരാധകർക്ക് മുമ്പേ അറിയാം. മോഹൻലാലും ഗാനഗന്ധർവ്വൻ യേശുദാസും അടക്കം നിരവധി പ്രമുഖരാണ് മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുള്ളത്.
കൊറോണ കാലത്തെ വീട്ടിലിരിപ്പ് മമ്മൂട്ടിക്ക് തൻറെ പഴയ ഇഷ്ടങ്ങളെ പൊടിതട്ടിയെടുക്കാനുള്ള സമയം കൂടിയാണ്. ഇത്തരത്തിൽ ഇഷ്ടങ്ങളും വിശേഷങ്ങളുമായി മലയാളികളുടെ പ്രിയ താരമായ ദുൽഖറും അടുത്തിടെ സോഷ്യൽ മീഡിയയില്‍ എത്തിയിരുന്നു.