എല്ലാം പഴയ നിലയിലേക്ക്; തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി

രേണുക വേണു| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (10:27 IST)

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്‌നാട് പിന്‍വലിച്ചു. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. തമിഴ്നാട് പബ്ലിക് ഹെല്‍ത്ത് ആക്ട്, 1939 പ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും. സംസ്ഥാന ജനസംഖ്യയില്‍ ഭൂരിപക്ഷം പേര്‍ക്കും വാക്‌സീന്‍ നല്‍കുകയും രോഗബാധാ നിരക്ക് ഗണ്യമായി താഴുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :