മാസ്‌ക് അണിഞ്ഞ് മാസ് ലുക്കിൽ മോഹൻലാൽ!

കെ ആര്‍ അനൂപ്| Last Modified ശനി, 29 ഓഗസ്റ്റ് 2020 (12:49 IST)
മോഹൻലാലിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ മാസ്കും തൊപ്പിയണിഞ്ഞ ലാലേട്ടൻറെ പുതിയ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇളം നീല ഷർട്ടിൽ തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിൽ മോഹൻലാലിൻറെ ഫോട്ടോ എടുത്തിരിക്കുന്നത് സമീർ ഹംസയാണ്. 'മാസ്ക് ഓൺ' എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം താരത്തിൻറെ അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രമാണ് 'ദൃശ്യം 2'. ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്ഥർ അനിൽ, സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ എന്നിവരുൾപ്പെടെ എല്ലാ പ്രധാന അഭിനേതാക്കളെയും രണ്ടാം ഭാഗത്തിലും നിലനിർത്താൻ സാധ്യതയുണ്ട്.

മരക്കാർ അറബിക്കടലിന്റെ സിംഹവും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :