നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സിസിബി റെയ്‌ഡ്: സഞ്ജന ഗൽറാണിയേയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (12:06 IST)
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സിസിബി റെയ്‌ഡ്. വ്യാഴാഴ്ച്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാ കോടതി സെർച്ച് വാറണ്ടുമായി രാഗിണിയുടെ യെലഹങ്കയിലെ വീട്ടിൽ സിസിബി റെയ്‌ഡിനെത്തിയത്.

ബെംഗളൂരു മയക്കുമരുന്ന് കേസിൽ രാഗിണിയുടെ സുഹൃത്തായ രവി ശങ്കറിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടി രാഗിണിയുടെ വീട്ടിലും റെയ്‌ഡ് നടക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട്
നടി സഞ്ചന ഗല്‍റാണിയേയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഇവരുടെ സഹായിയായ രാഹുലും കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് സഞ്ജന ഗൽറാണിയെ ചോദ്യം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :