അനുബന്ധ വാര്‍ത്തകള്‍
- നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സിസിബി റെയ്ഡ്: സഞ്ജന ഗൽറാണിയേയും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്
- ബംഗളുരു ലഹരിമരുന്ന് കേസ്: രാഗിണി ദ്വിവേദിയുടെ വിട്ടിൽ റെയ്ഡ്, സഞ്ജന ഗൽറാണിയ്ക്ക് നോട്ടീസ്
- സൂര്യ ആരാധകര്‍ക്ക് ആവേശമായി താരത്തിന്റെ പുതിയ നേട്ടം
- മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ‘റാം’ അടുത്തവർഷം ഫെബ്രുവരിയിൽ
- ഒടിയൻറെ സംവിധായകൻ വി എ ശ്രീകുമാർ ബോളിവുഡിലേക്ക് !
ചോദ്യം - വിജയുമായി പ്രണയത്തിലോ? രശ്മികയുടെ ഉത്തരം - 'ഞാന്‍ സിംഗിളാണ് ’ !
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും സിനിമയിൽ നല്ല കോമ്പിനേഷനാണ്. ഇരുവരുടെയും ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയ്ക്ക് ഏറെ ആരാധകരുണ്ട്. ഗീതഗോവിന്ദം, ഡിയര്‍ കോമ്രേഡ് ഇനി ചിത്രങ്ങളിലൂടെയാണ് രശ്മിക മലയാളികളുടെയും പ്രിയപ്പെട്ട താരമായത്. തുടരെ രണ്ടു ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചപ്പോൾ രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഇക്കാര്യത്തിൽ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് രശ്മിക.
"ഞാന്‍ സിംഗിളാണ്. ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു” - എന്നാണ് അഭ്യൂഹങ്ങള്ക്കെല്ലാമുളള മറുപടിയായി രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സിംഗിളായിരിക്കുന്നതിനെ കുറിച്ച് എല്ലാവരോടുമായി ഞാന്‍ പറയുന്നു. നിങ്ങള്‍ അത് ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍, എന്നെ വിശ്വസിക്കൂ. നിങ്ങളുടെ സ്നേഹത്തിലുളള നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്, രശ്മിക സിംഗിളാണ്, ജീവിതത്തിന്റെ ഈ ഘട്ടം ആസ്വദിക്കുന്നു - താരം കുറിച്ചു.