1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Mammootty - The complete actor!

ആകാരത്തിലും അഭിനയത്തിലും മമ്മൂട്ടി പൂര്‍ണന്‍, അദ്ദേഹമാണ് നായകസങ്കല്‍പ്പങ്ങളുടെ മൂര്‍ത്തീകരണം - ഒടിയന്‍റെ സ്രഷ്ടാവ് തുറന്നുപറയുന്നു!

മമ്മൂട്ടി
ആകാരത്തിലും അഭിനയത്തിലും പൂര്‍ണതയുള്ള നടന്‍ മമ്മൂട്ടിയാണെന്ന് ഒടിയന്‍റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. സൂക്ഷ്മാഭിനയത്തിന്‍റെ സാമ്പ്രദായികത മുഴുവന്‍ സ്വാംശീകരിക്കുന്ന ഗാംഭീര്യമാണ് മമ്മൂട്ടിയെന്നും ഹരികൃഷ്ണന്‍ പറയുന്നു.
 
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് ഹരികൃഷ്ണന്‍റെ വാക്കുകള്‍. ഗാംഭീര്യം, പൌരുഷം അങ്ങനെ നമുക്കുള്ള നായക സങ്കല്‍പ്പങ്ങളുടെ മൂര്‍ത്തീകരണമാണ് മമ്മൂട്ടി. മമ്മൂട്ടി ചെയ്ത പല റോളുകളും മോഹന്‍ലാലിന് അങ്ങനെ ചെയ്യാന്‍ പറ്റില്ല, തിരിച്ചും അങ്ങനെ തന്നെ - ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നു.
 
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരു താരതമ്യം സാധ്യമല്ല. അഭിനയത്തിലും ശരീരത്തിലും സൌന്ദര്യത്തിലുമൊക്കെ അതിസുന്ദരമായ ഒരു അഴിച്ചുവിടലാണ് മോഹന്‍ലാല്‍. അങ്ങനെയൊരു തുറന്നുവിടലല്ല, ആന്തരികമായ ഒരു സഞ്ചാരമാണ് മമ്മൂട്ടിയിലുള്ളതെന്നും ഹരികൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നു.
അടുത്ത ലേഖനം
‘അക്കാര്യത്തിൽ മോഹൻലാൽ കേമൻ, മമ്മൂട്ടി പക്ഷേ അങ്ങനെയല്ല’