1. വിനോദം
  2. സിനിമ
  3. അണിയറ
  4. Dil Raju Brings Nani and Dulquer Together?

‘96’ തെലുങ്ക് റീമേക്കില്‍ ദുല്‍ക്കര്‍ ഇല്ല, പകരം മറ്റൊരു ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ !

96
ദുല്‍ക്കര്‍ സല്‍മാന് ഇന്ന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. അത് ഹിന്ദിയിലായാലും സൌത്തിന്ത്യന്‍ ഭാഷകളിലായാലും. ഇപ്പോഴിതാ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ പോവുകയാണ് ഡിക്യു.
 
തെലുങ്കിലെ വമ്പന്‍ നിര്‍മ്മാതാവായ ദില്‍ രാജു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ക്കര്‍ നായകനാകുന്നത്. തെലുങ്ക് യുവസൂപ്പര്‍താരം നാനിയും ഈ ചിത്രത്തില്‍ ദുല്‍ക്കറിനൊപ്പം നായകനാണ്. ഇന്ദ്രഗണ്ഡി മോഹന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ആദ്യം നാനിയെ നായകനാക്കി ‘96’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാമെന്നായിരുന്നു ദില്‍ രാജു പ്ലാന്‍ ചെയ്തത്. എന്നാല്‍ സംവിധായകന്‍ ഈ കഥ പറഞ്ഞതോടെ ദുല്‍ക്കര്‍ - നാനി കോമ്പോയില്‍ ഒരു അടിപൊളി ആക്ഷന്‍ ത്രില്ലറിന് ദില്‍ രാജു സമ്മതിക്കുകയായിരുന്നു.
 
‘മഹാനടി’ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തന്‍റേതായ ഇടം കണ്ടെത്തിയ ദുല്‍ക്കറിന് പുതിയ ചിത്രം വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം.
About Writer
BIJU
അടുത്ത ലേഖനം
ഒടിയൻ കിടിലൻ ആയിരിക്കും, എല്ലാവരുടെയും പിന്തുണ വേണം: മോഹൻലാൽ