1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Mammootty Mohanlal Drama Ranjith Prithviraj

മമ്മൂട്ടി ‘Draമാ’യുടെ 3 സീന്‍ കണ്ടു, മൊത്തം കാണാന്‍ അദ്ദേഹം വാശിപിടിച്ചു!

Mammootty
മോഹന്‍ലാലിന്‍റെ ആരാധകരും മമ്മൂട്ടിയുടെ ആരാധകരുമെല്ലാം ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ് ‘Draമാ’ എന്ന് സംവിധായകന്‍ രഞ്ജിത്. മുന്‍‌ധാരണകളൊന്നും തന്നെയില്ലാതെ, സീറ്റില്‍ ചാരിക്കിടന്ന് ചിരിച്ചുകൊണ്ട് കാണാവുന്ന സിനിമയാണിതെന്നും അദ്ദേഹം പറയുന്നു.
 
ചിത്രത്തിന്‍റെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ മലയാളത്തിന്‍റെ പ്രിയ നടന്‍‌മാരായ മമ്മൂട്ടിയും പൃഥ്വിരാജും എത്തിയ കാര്യം ഒരു അഭിമുഖത്തില്‍ രഞ്ജിത് അനുസ്മരിച്ചു. “അവര്‍ Draമായുടെ മൂന്ന് സീനുകള്‍ കണ്ടു. രണ്ടുപേരും പറഞ്ഞത്, മൊത്തം കാണാന്‍ തോന്നുന്നു, എന്ന് ഫസ്റ്റ് കോപ്പിയാകും എന്നാണ്. മമ്മൂട്ടിയും പൃഥ്വിരാജും നല്ല പ്രേക്ഷകരാണ്. അവര്‍ക്ക് മൊത്തം കാണാന്‍ തോന്നുന്നു എന്ന് തോന്നിപ്പിച്ച ഒരു കൌതുകം എല്ലാവര്‍ക്കും തോന്നും എന്നാണ് കരുതുന്നത്” - രഞ്ജിത് പറയുന്നു. 
 
Draമാ 95 ശതമാനം ലണ്ടനിലായിരുന്നു ചിത്രീകരിച്ചത്. കുറച്ചുഭാഗം കേരളത്തിലുമുണ്ട്. മുന്‍ മാതൃകകള്‍ ഒന്നുമില്ലാത്ത സിനിമയാണ് Draമാ. 
 
എല്ലാവരും എന്‍‌ജോയ് ചെയ്ത ഷൂട്ടിംഗായിരുന്നു Draമായുടേതെന്ന് രഞ്ജിത് പറയുന്നു. ഇനിയുള്ള കാലം വലിയ തിരക്കുള്ള നടനായി മാറാന്‍ പോകുകയാണ് ഈ ചിത്രത്തില്‍ അഭിനയിച്ച സംവിധായകന്‍ ജോണി ആന്‍റണി എന്നും രഞ്ജിത് പ്രവചിക്കുന്നു.
അടുത്ത ലേഖനം
‘എന്റെ വല്ല്യേട്ടൻ, അന്ന് മരണവീട്ടിൽ പോയപ്പോൾ കൂടെക്കൂട്ടി’!