ഡ്രാമയിൽ ‘ഒളിച്ചിരുന്ന’ മമ്മൂട്ടി, ഇതൊരു ഒന്നൊന്നര സർപ്രൈസ്!

മോഹൻലാലിനെ കാണാൻ ഡ്രാമയ്ക്ക് കയറി, ആദ്യം കണ്ടത് മമ്മൂട്ടിയെ!

അപർണ| Last Updated: വ്യാഴം, 1 നവം‌ബര്‍ 2018 (13:09 IST)
മോഹൻലാൽ- രഞ്ജിത് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഡ്രാമ’ റിലീസ് ആയിരിക്കുകയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ, ഡ്രാമയ്ക്ക് കയറിയവർ അമ്പരന്നത് മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനം കണ്ടാണ്. അപ്രതീക്ഷിതമായി അനൌൺസ് ചെയ്തത് മമ്മൂട്ടി- രമേശ് പിഷാരടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണ് ഡ്രാമയ്ക്കൊപ്പം നടന്നത്.

പഞ്ചവര്ണ തത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന് ഗാനഗന്ധർവൻ എന്നാണ് പേര്. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. വൈ എസ് ആർ റെഡ്ഢിയുടെ ജീവിതകഥയെ ആസ്പദമാക്കി ചെയ്ത യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങളാണ് അന്നൗൻസ് ചെയ്തിരിക്കുന്നത്. രമേശ് പിഷാരടി ചിത്രം ഗാനഗന്ധർവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :