‘ഇന്ത്യൻ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം’- മമ്മൂട്ടിയെ ഗാനഗന്ധർവ്വനാക്കി രമേഷ് പിഷാരടി!

മെഗാ അനൌൺസുമായി മമ്മൂട്ടി!

അപർണ| Last Updated: വ്യാഴം, 1 നവം‌ബര്‍ 2018 (13:33 IST)
പഞ്ചവര്‍ണത്തത്ത എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ‘ഹിറ്റ്‌ലര്‍’ പോലെ ഒരു തകര്‍പ്പന്‍ കോമഡിച്ചിത്രത്തിനാണ് പിഷാരടി ശ്രമിക്കുന്നത്. ഗാനഗന്ധർവ്വൻ എന്നാണ് ചിത്രത്തിന്റെ പേര്.

രഞ്ജിത് – ചിത്രം ഡ്രാമയുടെ പ്രദര്ശനത്തിനൊപ്പമാണ് ചിത്രം അന്നൗൻസ് ചെയ്തത്. രമേശ് പിഷാരടി ചിത്രം ഗാനഗന്ധർവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. മമ്മൂട്ടിക്കൊപ്പം ഉള്ള തന്റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും രമേഷ് പിഷാരടി വീഡിയോയിലൂടെ പറയുന്നുണ്ട്.

‘കഥാപാത്ര വൈവിധ്യങ്ങളിലൂടെ മുന്നരപതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യൻ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നേയും നിങ്ങളേയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേർന്ന് ഒരു സിനിമ. ഗാനമേള വേളകളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസായി വേഷമിടുമ്പോൾ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ൽ നിങ്ങളുടെ മുന്നിൽ എത്തുന്നു.സ്നേഹത്തോടെ കൂട്ടുകാർ അയാളെ വിളിക്കുന്നു ഗാനഗന്ധർവ്വൻ.‘- രമേഷ് പിഷാരടി പറയുന്നു.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :