അച്ഛൻറെ പൈസ കൊണ്ട് ഞാനത് ചെയ്യില്ല: തുറന്നുപറഞ്ഞ് പ്രണവ് മോഹൻലാൽ

കെ ആർ അനൂപ്| Last Modified ചൊവ്വ, 24 നവം‌ബര്‍ 2020 (17:39 IST)
ജീത്തു ജോസഫിൻറെ ആദിയിലൂടെ നായകനായി മാറിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കുന്ന പ്രണവിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. അഭിനയത്തിലേക്ക് എത്തുന്നതിനുമുമ്പ് അസിസ്റ്റൻറ് ഡയറക്ടറായി സംവിധായകനൊപ്പം പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി, പാവനാശം തുടങ്ങിയ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ അസിസ്റ്റൻറ് ആയിരുന്നു
പ്രണവ്. ലൈഫ് ഓഫ് ജോസൂട്ടിയിൽ വർക്ക് ചെയ്യാൻ
എത്തിയപ്പോൾ സ്വാഭാവികമായും ഡയറക്ഷനിൽ ആണോ താല്പര്യം എന്ന് ജീത്തു ജോസഫ് ചോദിച്ചു. അതിന് രസകരമായ മറുപടിയാണ് പ്രണവ് നൽകിയത്.

ഒരു ബുക്ക് എഴുതാനുണ്ട്. അതിന് കുറച്ച് കാശിന്റെ ആവശ്യമുണ്ട്. അതിനു വേണ്ടി വന്നതാണ്. അച്ഛൻറെ പൈസ കൊണ്ട് ഞാനത് ചെയ്യില്ല. ഇത് കേട്ടതും താൻ ചിരിച്ചു ജീത്തു ജോസഫ് പറയുന്നു. ഒരു ജോലി ഏൽപ്പിച്ചാൽ തൻറെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആ ജോലി ഭംഗിയായി പ്രണവ് ചെയ്യുമെന്നും ജീത്തു ജോസഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :