1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Babu Antony Interview

ബലാത്സംഗ സീനുകളില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് ബാബു ആന്‍റണി

ബാബു ആൻറണി
ഒരു ഇടവേളയ്ക്കുശേഷം പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെ ബാബു ആൻറണി തിരിച്ചെത്തുകയാണ്. നായികയില്ല, ഇനി ഇടി മാത്രമാണ് എന്നാണ് ചിത്രത്തെക്കുറിച്ച് ബാബു ആൻറണി പറഞ്ഞത്. ഒരു സമയത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിനിന്ന താരമായിരുന്ന ബാബു ആൻറണി. അന്നത്തെ കാലത്ത് സിനിമകളിൽ വില്ലന്മാർ നായികമാരെ ബലാത്സംഗം ചെയ്യണം എന്നത് ഒരു ട്രെൻഡ് ആയിരുന്നു. ആ ട്രെൻഡ് മാറ്റിയത് താനാണെന്നാണ് ബാബു ആൻറണി പറയുന്നത്. 
 
തന്നെ ഏതു ഭാഷയിൽ നിന്നും വില്ലൻറെ വേഷം അഭിനയിക്കാൻ വിളിച്ചാലും ആദ്യം അവരോട് പറയും തനിക്ക് ബലാത്സംഗസീനുകളിൽ അഭിനയിക്കുവാൻ പറ്റില്ലെന്ന്. വില്ലന്മാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്നത് അന്നൊരു ട്രെന്‍ഡ് ആയിരുന്നു. താനാണ് അതിനൊരു മാറ്റം കൊണ്ട് വന്നതെന്നും ബാബു ആൻറണി പറയുന്നു.
 
എന്തിനാണ് നായികന്മാരെ ബലാൽസംഗം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ പ്രേക്ഷകർക്ക് ഒരു ത്രില്ലാണ്‌ എന്നായിരുന്നു പലരും മറുപടി തന്നത്. എന്നാൽ അതെല്ലാം തെറ്റാണെന്നും നമ്മുടെ പ്രേക്ഷകർക്ക് അങ്ങനെയൊന്നും ഇല്ലെന്നും  ബാബു ആൻറണി പറയുന്നു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ചിമ്പുവും ത്രിഷയും വിവാഹിതരാകുന്നു?