അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 61പേര്‍ക്ക്; 21 പേര് രോഗമുക്തരായി
- പിഷാരടിയുടെ ഫാമിലി എന്റർടെയ്നർ ചിത്രം, സന്തോഷമറിയിച്ച് നവ്യയും പേളി മാണിയും !
- സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൊവിഡ്, 162 പേർക്ക് രോഗമുക്തി, സമ്പർക്കം വഴി 144 പേർക്ക് രോഗം
- ഉപയോക്താക്കളെ ഏറെ ആകർഷിയ്ക്കുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം !
- ടിക്ടോക്കിന് ബദലായി 'ഇൻസ്റ്റഗ്രാം റീൽസ്' ഇന്ത്യയിൽ; പ്രത്യേക ആപ്പ് വേണ്ട, സംവിധാനം ഇൻസ്റ്റഗ്രാമിൽ തന്നെ !
വിശാലിന്‍റെ നായികയായതിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ച് മുക്ത
മലയാളികളുടെ പ്രിയതാരം ആണ് മുക്ത. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇപ്പോളിതാ താരം ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായ താമിരഭരണിയിലെ ഓർമച്ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. ഭാനുമതി ശരവണപെരുമാള്‍ എന്ന കഥാപാത്രത്തെയാണ് നടി ഈ സിനിമയിൽ അവതരിപ്പിച്ചത്.
2007ൽ പുറത്തിറങ്ങിയ വിശാൽ ചിത്രത്തിൽ കോളേജ് വിദ്യാർഥിനിയായ ഭാനുമതിയെ ഇന്നുമോർക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം ഷെയർ ചെയ്തത്.
ഇന്നും തനിക്ക് ആ ഫോട്ടോ ഷൂട്ട് ഓർമ്മയുണ്ടെന്നും മുക്‍ത പറയുന്നു. സാധാരണ കോളജ് വിദ്യാർഥിനിയുടെ ലുക്ക് എന്നാണ് മുക്ത പഴയ ചിത്രത്തെ വിശേഷിപ്പിച്ചത്. 2005ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്ത ലേഖനം