1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Aju vargheese on mollywood covid situation

സിനിമ വലിയ പ്രതിസന്ധിയിലാണ്, ബുദ്ധിമുട്ടുകൾ കാരണം പലരും മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു

കൊവിഡ്
കൊവിഡ് കാലത്ത് മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെ പറ്റി മനസ്സ് തുറന്ന് അജു വർഗീസ്. ആറുമാസത്തിനിടെ ഒരുപാട് നഷ്ടം സംഭവിച്ച വ്യവസായമാണ് സിനിമയും തിയേറ്റർ മേഖലയുമെന്ന് അജു വർഗീസ് പറഞ്ഞു.
 
ബുദ്ധിമുട്ടുകൾ കാരണം പലരും മറ്റു പല മേഖലകളിലേക്കും തിരിയാൻ തുടങ്ങി. ഇതിന് എന്നാണ് അവസാനം എന്നറിയില്ല. എത്രയും വേഗം ഈ വേദനകൾ മാറി എല്ലാവർക്കും എത്രയും വേഗം തിരികെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കട്ടെ എന്നാണ് പ്രാർത്ഥന അജു വർഗീസ് പറഞ്ഞു.
 
പ്രതീക്ഷ കൈവെടിയുന്നില്ലെന്നും ഈ സാഹചര്യം മാറി നല്ലൊരു നാളെയ്‌ക്കുള്ള കാത്തിരിപ്പിലാണെന്നും താരം കൂട്ടിച്ചേർത്തു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സണ്ണി ലിയോണിന്‍റെ പുതിയ ആഡംബര കാറിന്‍റെ വില കേട്ടാൽ ഞെട്ടും !