അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, ഒറ്റദിവസം 95,735 പേർക്ക് രോഗം, മരണസംഖ്യ 75,000 പിന്നിട്ടു
- പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൗഫല്‍ നൽകിയില്ല: ആംബുലൻസ് നടത്തിപ്പ് കമ്പനി
- ആറൻമുള പീഡനം: പെൺകുട്ടിയ്ക്ക് ഗുരുതര പരിക്കുകൾ, മൊഴി നൽകാനാകുന്ന സ്ഥിതിയിലല്ലെന്ന് പൊലീസ്
- സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
- ഭാര്യ സ്ത്രീയല്ലെന്ന് വീട്ടുകാർ അറിഞ്ഞത് ദമ്പതികളുടെ മരണശേഷം പോസ്റ്റ്മോർട്ടത്തിൽ, എട്ട് വർഷം ഒരുമിച്ച് ജിവിച്ചു
രാജ്യത്ത് കൊവിഡ് ബാധിതര്‍ 45ലക്ഷത്തിലേക്ക്; മരണം എഴുപത്തയ്യായിരം പിന്നിട്ടു
രാജ്യത്ത് കൊവിഡ് ബാധിതര്‍ 45ലക്ഷത്തിലേക്ക്. രോഗം മൂലം ഇതുവരെ 75091പേരാണ് മരണപ്പെട്ടത്. എന്നാല്‍ 34ലക്ഷത്തിലധികം പേര് രോഗമുക്തരായിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളിലും ഒരു ലക്ഷത്തിനു മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ബിഹാര്‍, തെലുങ്കാന, ഒഡീഷ എന്നവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന 10 സംസ്ഥാനങ്ങള്‍.
കൊവിഡ് കണക്കുകളുടെ കാര്യത്തില്‍ കേരളം 14-ാം സ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,172 പേരാണ് രാജ്യത്ത് മരിച്ചത്. 34,71,784 പേര് രാജ്യത്ത് കൊവിഡില്‍നിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 9,19,018 പേര് നിലവില്‍ ചികിത്സയിലുണ്ട്. 11,29,756 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 5,29,34,433 സാംപിളുകളാണ് രാജ്യത്താകെ ടെസ്റ്റ് ചെയ്തത്.