അച്‌ഛനെന്ന വടവൃക്ഷത്തിന്‍റെ തണല്‍ ആഗ്രഹിക്കുന്ന കൊച്ചുകുഞ്ഞായി ലാല്‍ ഇവിടെ മാറുമ്പോള്‍ ദേവാസുരത്തിലും നരസിംഹത്തിലും അദ്ദേഹം പ്രകടിപ്പിച്ച ശൌര്യതയുള്ള അഭിനയം വിരോധാഭാസമായി മനസ്സിലേക്ക് ഓടി കയറിവരും!.(സിനിമ ജീവിതമല്ലെന്ന് അറിയാം. അതേസമയം യാഥാര്‍ഥ്യങ്ങള്‍ ചിലപ്പോള്‍ സിനിമയുമായി താരതമ്യം ചെയ്യുവാന്‍ ചില നേരങ്ങളിലും നമ്മള്‍ ആഗ്രഹിക്കുന്നു)
ഒന്നിന്‍റെയും വ്യാകരണങ്ങള്‍ അറിയാത്ത നടനാണ് താനെന്ന് ലാല്‍ അഭിനയം ദര്‍ശനം എന്ന ഭാഗത്ത് പറയുന്നു. പക്ഷെ ഒരു കാര്യം പറയാം. യം മലയാള സിനിമ ഭാവിയില്‍ അഭിനയ വ്യാകരണം നിര്‍മ്മിക്കുകയാണെങ്കില്‍ ലാലില്‍ നിന്ന് ചെറുതല്ലാത്ത രീതിയില്‍ സത്ത് സ്വീകരിക്കേണ്ടി വരും..
ലാല്‍ പറയുന്നു;‘ മദ്യമായാലും രാഷ്‌ട്രീയമായാലും സ്വര്‍ണ്ണമായാലും ആത്മനിയന്ത്രണമുള്ള മനുഷ്യനെ തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല’. ഭൌതികതയാണ് വഴി തെറ്റിയ്‌ക്കുന്നതെന്ന് പറയുന്നവരുടെ നെഞ്ചിലേക്കൊരു ചാട്ടുളി!.
മോഹന്‍ ലാല്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നു. ഭൂതത്തെ ഓര്‍ക്കുന്നു. ഭാവിയിലേക്ക് കണ്ണും നട്ടിരിക്കുന്നു. അതു കൊണ്ടാണ് മരണത്തെ ഭയമില്ലെന്ന് എഴുതുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.