ഭാസ്കര കിരണങ്ങള്‍ : തിരിച്ചറിയേണ്ട വ്യത്യസ്തമായ ഒരു പുസ്തകം

പീസിയന്‍

Jayaraj ValiyaSala
WDWD
വെറുതേ രസം കൊല്ലിയായൊരു പുസ്തകമല്ല. ഒട്ടേറെ വിലപ്പെട്ട അറിവുകള്‍ ഈ പുസ്തകം നമുക്ക് തരുന്നു. ബോട്ടണി ബിരുദ ധാരിയായ ജയരാജിന്‍റെ ചില സസ്യശാസ്ത്ര വിജ്ഞാനവും പുസ്തകത്തില്‍ കാണാം.

അത്യപൂര്‍വ്വമായ ഒട്ടേറെ ഫോട്ടോകള്‍ ഈ പുസ്തകത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. ജയരാജന്‍ സ്വയമെടുത്തതും ശേഖരിച്ചതുമായ അപൂര്‍വമായ പല പടങ്ങളും ഇതില്‍ കാണാം. ജയരാജന്‍ എടുത്ത ഗുരുവായൂര്‍ കേശവന്‍റെ പടം അത്തരത്തിലൊന്നാണ്. ഭാസ്കരന്‍റെ ഗുരുവായൂര്‍ കേശവന്‍ എന്ന പടത്തെ കുറിച്ച് പറയുന്നതിനിടയ്ക്കാണ് ഈ ചിത്രം കൊടുത്തിരിക്കുന്നത്.

പി.ഭാസ്കരന്‍ സംവിധാനം ചെയ്ത സിനിമകള്‍, എഴുതിയ പാട്ടുകള്‍ എന്നിവയുടെ വിശദമായ ലിസ്റ്റ് പുസ്തകത്തിലുണ്ട്. പ്രധാനപ്പെട്ട പത്ത് മുപ്പത് പാട്ടുകള്‍ മുഴുവനായി കൊടുത്തിരിക്കുന്നു. പാട്ടുകളുടെ പട്ടിക, പ്രണയ ഗാനങ്ങള്‍, ഭക്തി ഗാനങ്ങള്‍, യുഗ്മ ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, ശോക ഗാനങ്ങള്‍, കുട്ടികള്‍ക്കുള്ള പാട്ടുകള്‍, ദേശഭക്തി ഗാനങ്ങള്‍ എന്നിങ്ങനെയൊക്കെ തരം‌തിരിച്ചും കൊടുത്തിട്ടുണ്ട്.

തമിഴ് ചിത്രമായ അപൂര്‍വ സഹോദരര്‍‌കള്‍ക്ക് വേണ്ടിയാണ് പി.ഭാസ്കരന്‍ ആദ്യം സിനിമാപാട്ട് എഴുതുന്നത്. കടക്കണ്ണിന്‍ തലപ്പത്ത് കറങ്ങും വണ്ടേ..... എന്ന പാട്ടിന്‍റെ പുറകേപോയ ജയരാജിന്‍റെ അന്വേഷണമാണ് ഭാസ്കര കിരണങ്ങള്‍ എന്ന പുസ്തകത്തില്‍ അവസാനിച്ചത്. ഈ പുസ്തകം കൈരളിയും സഹൃദയരും കൈനീട്ടി സ്വീകരിക്കും എന്ന് ഉറപ്പാണ്.

ജയരജന്‍ ശി വലിയശാല, ഗോവിന്ദഭവന്‍, വലിയശാല, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ പുസ്തകങ്ങള്‍ ലഭിക്കും.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :