തച്ചുടയ്ക്കലും പൊളിച്ചുമാറ്റലും ഉഴുതുമറിക്കലും കൊണ്ട് വാര്‍ത്തയില്‍ നിറഞ്ഞ മൂന്നാറിനെ മാത്രമേ സമകാലിക സമൂഹത്തിന് അറിയൂ, ഓര്‍മ്മയുണ്ടാവൂ. എന്നാല്‍ നാം അറിയാത്ത മൂന്നാറിനെ കുറിച്ച് മൂന്നാറിന്‍റെ ചരിത്രത്തേയും സമകാലിക ജീവിതത്തേയും കുറിച്ച് നമുക്ക് പറഞ്ഞുതരികയാണ് നാലാപ്പാട്ട് സുലോചന.
മാതൃഭൂമി ബുക്സ് പുറത്തിറക്കിയ മൂന്നാറിന്‍റെ കഥ എന്ന പുസ്തകം വെറുമൊരു കഥയോ ചരിത്രമോ അല്ല. അനുഭവങ്ങളുടെ ചൂരും ചൊടിയും ഇതിലെ രചനയില്‍ അനുഭവിക്കാനാവും.
തെന്നിന്ത്യയിലെ ടാറ്റാ ഫിന്‍ലേയുടെ മെഡിക്കല്‍ ഓഫീസറും ഉപാസിയുടെ കോമ്പ്രിഹെന്‍സീവ് ലേബര്‍ വെല്‍ഫെയര്‍ സ്കീമില്‍ മെഡിക്കല്‍ അഡ്വൈസറും ടാറ്റാ ടീയുടെ കമ്മ്യൂണിറ്റി സോഷ്യല്‍ ഡെവലപ്‌മെന്‍റ് മാനേജരും ആയിരുന്ന നാലാപ്പാട്ട് സുലോചന തനിക്ക് പരിചിതമായ മൂന്നാറിന്‍റെ നേര്‍ ചിത്രമാണ് മൂന്നാറിന്‍റെ കഥയില്‍ വിവരിക്കുന്നത്.
WD
WD
ഏറെക്കാലമായി മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഈ ജീവിത ഗന്ധിയായ അനുഭവം കഥപോലെ നമുക്ക് വായിച്ചുപോകാം. കണ്ണന്‍ ദേവന്‍ മലകളുടെ താഴ്‌വാരങ്ങളിലെ തേയില തോട്ടങ്ങളില്‍ കഴിഞ്ഞുപോന്ന തമിഴനും മലയാളിയും ഒക്കെയായ അനേകായിരം തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ലളിതവും സത്യസന്ധവും ഹൃദയ സ്പൃക്കുമായ ജീവിതമാണ് ഇതില്‍ തുടിച്ചുനില്‍ക്കുന്നത്.