രക്തസമ്മര്‍ദ്ദവും ആയുര്‍വേദവും

PTIPTI
നടന്ന് പോകുമ്പോഴോ മറ്റോ പെട്ടെന്നൊരു തളര്‍ച്ച.ഒന്നിനും ഒരു ഉന്മേഷമില്ലായ്മ.എന്നാലൊന്ന് ഡോക്ടറെ കണ്ടേക്കാം.പരിശോധിച്ചപ്പോഴാണ് രക്തമ്മര്‍ദ്ദമുണ്ടെന്ന് മനസിലാക്കാനായത്. ഇനി എന്താ ചെയ്യുക ?

ഇപ്പോഴത്തെ കാലത്ത് മിക്കവര്‍ക്കും ഉളളതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.എന്താണ് രക്ത സമ്മര്‍ദ്ദം എന്ന് നോക്കാം.സാധാരണയിലധികം സമ്മര്‍ദ്ദത്തോടെ ഞരമ്പുകളിലൂടെയും ധമനികളിലൂടെയും രക്തം പ്രവഹിക്കാന്‍ ഇടയാക്കുന്ന അവസ്ഥയാണ് രക്തസമ്മര്‍ദ്ദം.ധമനികളില്‍ കൊഴുപ്പ് അടിയുന്നതും കാരണമാണ്.

ഉചിതമായ ജീവിത ശൈലിയും കൃത്യമായി മരുന്നുകള്‍ കഴിക്കുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായിക്കും. എന്നാല്‍, അസുഖത്തെ വകവയ്ക്കാതിരുന്നാല്‍ ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും.

WEBDUNIA|
ആയുര്‍വേദത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് രക്ത ഗത വാതം എന്നാണ് പേര്.ത്രിദോഷങ്ങള്‍ അധികരിക്കുന്നത് മൂലം രക്തസമ്മര്‍ദ്ദമുണ്ടാകാം.എന്നാല്‍, രക്ത ചംക്രമണത്തിന് ഉത്തരവാദിയായ വാത ദോഷത്തിനാണ് കൂടുതല്‍ പ്രാധാന്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :