ടെന്‍ഷന്‍ കുറയ്ക്കാന്‍ എണ്ണതേച്ചുകുളി

WEBDUNIA|


ആഴ്ചയിലൊരു തവണയെങ്കിലും എണ്ണ തേച്ചുകുളിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. ഇന്നത്തെ തിരക്കിനിടയില്‍ ഒരു മണിക്കൂര്‍ നേരം തലയിലും ശരീരത്തിലും എണ്ണ തേച്ചിരിക്കാന്‍ ആര്‍ക്കാണ് നേരം?

അതിന്‍റെ ആവശ്യകതയെക്കുറിച്ച് പലരും അജ്ഞരാണ്. ഒരാഴ്ചക്കാലം ശരീരത്തിലേക്ക് ആവാഹിക്കപ്പെടുന്ന ഉഷ്ണമെല്ലാം അകറ്റി ശരീരത്തിന് കുളിര്‍മ്മയേകാനാണ് തേച്ചുകുളി പഴയ തലമുറ നിര്‍ബന്ധമാക്കിയത്.

എണ്ണ തേച്ചുകുളി ശരീരത്തിന്‍റെ ചൂട് കുറച്ച് ശരീരത്തെ സന്തുലിതാവസ്ഥയിലെത്തിക്കുന്നു. ടെന്‍ഷന്‍ കുറയ്ക്കാനും എണ്ണ തേച്ചുകുളി സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

ശരീരത്തിലെ എല്ലാ ഞരമ്പുകളുടെയും കേന്ദ്രസ്ഥാനമായ തലയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുന്നതിലൂടെ ഞരമ്പുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുമെന്നും അത് ഹോര്‍മോണുകളുടെ ഉത്പാദനം, തലച്ചോറുകളിലെ സെല്ലുകളുടെ വളര്‍ച്ച എന്നിവയ്ക്ക് ഉതകുമെന്നാണ് ശാസ്ത്രം പറയുന്നത്.

മുടി കൊഴിച്ചിലിനും അകാലനരയ്ക്കും ശരീരം വരളുന്നതിനും എണ്ണ മസാജ് ഉത്തമ പ്രതിവിധിയാണ്.

ടൂവീലര്‍ യാത്ര, വെയിലത്തുള്ള സഞ്ചാരം, ഫാസ്റ്റ് ഫുഡ് ഭ്രമം എന്നിവയൊക്കെ തകരാറിലാക്കുന്ന ശരീര സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എണ്ണതേച്ചുകുളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :