വായില്‍ ദുര്‍ഗന്ധമോ? ആയുര്‍വേദം പരീക്ഷിക്കൂ

PTIPTI
വായിലെ ദുര്‍ഗന്ധം വിഷമിപ്പിക്കാറുണ്ടോ? വായിലെ ദുര്‍ഗന്ധം മൂലം അപകര്‍ഷതാബോധം ഉണ്ടാവുക സ്വാഭാവികമാണ്. മറ്റുള്ളവരോട് സംസാരിക്കാന്‍ മടിയുണ്ടാവുകയും ചെയ്യും.ഇത് വ്യക്തിത്വത്തെ തന്നെ ബാധിക്കുകയും ചെയ്യും. വിപണിയില്‍ ലഭ്യമായ ടൂത്ത് പേസ്റ്റുകളും മൌത്ത് ഫ്രഷ്നറുകളും താല്‍ക്കാലികാശ്വാസം മാത്രമേ പ്രദാനം ചെയ്യുകയുള്ളൂ.

എന്നാല്‍ ആയുര്‍വേദത്തിലൂ‍ടെ ഇതിന് സ്ഥായിയായ പരിഹാരം കാണാന്‍ കഴിയും. കഫദോഷത്തിന്‍റെ സ്ഥാനമാണ് വായ.കഫ ദോഷത്തില്‍ സന്തുലിതാവസ്ഥ ഇല്ലാതെ വരുമ്പോഴാണ് വായില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നത്. കഫ ദോഷത്തില്‍ സന്തുലിതാവസ്ഥ രൂപപ്പെടുത്തുകയാണ് വാ‍യില്‍ ദുര്‍ഗന്ധം ഒഴിവാക്കുന്നതിനുള്ള പോംവഴി. വായ എപ്പോഴും വൃത്തിയായി സുക്ഷിക്കുക എന്നത് പോലെ പല്ലുകളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.

നേരിട്ടല്ലെങ്കില്‍ കൂ‍ടി പിത്ത ദോഷത്തിനും വായില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നതില്‍ കാര്യമുണ്ട്.അഗ്നി (ദഹന രസം)യില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലം ദഹനപക്രിയ ശരിയായി നടന്നില്ലെങ്കില്‍ വായില്‍ ദുര്‍ഗന്ധമുണ്ടാകാം. വായില്‍ ദുര്‍ഗന്ധമുണ്ടെങ്കില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം വായിലുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്. ബാക്ടീരിയ പല്ലുകള്‍ക്കിടയ്ക്കോ പല്ലുകളിലെ ദ്വാരങ്ങളിലോ അയിരിക്കും കാണപ്പെടുക.ഭക്ഷണത്തിലെ അവശിഷ്ടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഈ ബാക്ടീരിയകള്‍ മൂലമാണ് വായില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നത്.

ചികിത്സ

ആദ്യമായി ദഹനം ശരിയായാണോ നടക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.ദഹനത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന അഹാരം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.

ഏലക്ക,കരയാമ്പൂവ് എന്നിവ വിഭവങ്ങളില്‍ ചേര്‍ക്കുക. ഇത് ബാക്ടീരിയയെ പ്രതിരോധിക്കും.

ധാരാളം വെള്ളം കുടിക്കുക.നാരങ്ങാ വെള്ളവും ഗുണവും ചെയ്യും.

ഭക്ഷണം കഴിച്ച ശേഷം വായ് നന്നായി കുലുക്കി കഴുകുക. രാത്രി കിടക്കുന്നതിന് മുന്‍പ് പല്ല് വൃത്തിയാക്കുക.

മധുര പദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ ഉടന്‍ തന്നെ വായ് കഴുകുക.

കദിരാദി,ഏലാദി തുടങ്ങിയ ടാബ്ലറ്റുകള്‍ ദിവസം മൂന്ന്,നാല് പ്രാവശ്യം കഴിക്കുക.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :