ജ്വര ചികിത്സയ്ക്ക് ഈ സസ്യം ഉപയോഗിക്കുന്നു.നിലത്ത് പടത്ധന്ന ഈ ചെടിയുടെ പൂക്കള്‍ക്ക് നീല നിറമാണ് . ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതു തന്നെ
കറുക-
സംസ്കൃതത്തില്‍ ശതപര്‍വിക, ദുവ എന്നൊക്കെ അറിയപ്പെടുന്നു. ശാസ്ത്രീയ നാമം: സൈനോഡോണ്‍ ഡാക്ടൈളോണ്‍
തണ്ടിന്‍റെ നിറത്തിനനുസരിച്ച് നീലക്കറുകയും വെള്ളക്കറുകയും ഉണ്ട്.അമിതമായ രക്ത പ്രവാഹം നിര്‍ത്താനും കഫപിത്ത രോഗങ്ങള്‍ക്കും കറുക ഉപയോഗിക്കാം.
മുയല്‍ച്ചെവിയന്‍-
മുയല്‍ ചെവിയോട് സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ് ഈ പേര് വീണത്. സംസ്കൃതത്തില്‍ ചിത്രപചിത്ര എന്നാണ് പേര്.
ശാസ്ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണ്.
തിരുതാളി-
ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്നു.സംസ്കൃതത്തില്‍ ലക്മണ എന്ന് പേര്. ശാസ്ത്രീയ നാമം: ഇപോമോയിയ സെപിയാറിയ
ഈ വള്ളിച്ചെടിയില്‍ പിങ്ക് നിറത്തിലുള്ള പൂക്കളാണുള്ളത്. വന്ധ്യത , പിത്ത രോഗങ്ങള്‍ എന്നിവയ്ക്ക് തിത്ധതാളി മത്ധന്നാണ്.
ചെറുള-
സംസ്കൃതത്തില്‍ ഭദ്രിക ശാസ്ത്രീയ നാമം: എര്‍വ ലനേറ്റ