ചികിത്സയൊന്നും ഫലിക്കാതെ ആജീവനാന്തം വിഷമിപ്പിക്കുന്ന രോഗമെന്നാണോ ആസ്ത്മയെപ്പറ്റി നിങ്ങള്‍ വ്യാകുലപ്പെടുന്നത്.എന്നാല്‍ ആസ്ത്മയെ നിയന്ത്രിക്കാന്‍ ആയുര്‍വേദം ചില ഒറ്റമൂലികള്‍ പറയുന്നുണ്ട്.
ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ് 15 മില്ലി വീതം അരടീസ് പൂണ്‍ പഞ്ചസാര ചേര്‍ത്ത് മൊന്നുനേരം കഴിക്കുന്നത് ആസ്ത്മയെ ശമിപ്പിക്കും. ത്രികടുചൂര്‍ണ്ണം അരടീസ്പൂണ്‍ വീതം രണ്ടുനേരം ദിവസവും കഴിക്കുന്നത് ആസ്ത്മയ്ക്ക് നന്നാണ്.
കറിമഞ്ഞള്‍ ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാവുന്നതാണ്. ചെറുനാരങ്ങാനീര് 10 മില്ലി, കൃഷ്ണത്തുളസിയില നീര് 10 മില്ലി, മഞ്ഞള്‍പ്പൊടി 5 ഗ്രാം എന്നിവ കൂട്ടിച്ചേര്‍ത്ത് ദിവസം ഒരു നേരം തുടര്‍ച്ചയായി കഴിക്കുന്നത് ആസ്ത്മയെ ശമിപ്പിക്കും.
മരുന്നുചികിത്സയ്ക്കൊപ്പം പഥ്യം പാലിക്കണം.കഫവര്‍ദ്ധകങ്ങളായ ആഹരസാധനങ്ങള്‍ ഉപേക്ഷിക്കുക.തണുത്ത ആഹാരം,മധുരമുള്ളവ,തലേന്നാളത്തെ ആഹാരം,എണ്ണമയം കൂടുതലുള്ളവ,ദഹിക്കാന്‍ പ്രയാസമുള്ളവ എന്നിവ കഴിയുന്നത്ര ഒഴിവാക്കുക.
തൈര് കഴിക്കരുത്.എന്നാല്‍ മോര് ഉത്തമമാണ്.ഓറഞ്ച്,നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കണം.കഴിച്ച് ശീലമില്ലാത്ത ആഹാരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നന്ന്.തണുപ്പേല്ക്കാതെ സൂക്ഷിക്കണം.
ആസ് ത് മയുള്ളവര്‍ രോഗപ്രതിരോധ ശേഷിക്കായി ച്യവനപ്രാശം കഴിക്കുന്നത് നന്നാണ്്.പോഷകാഹാരക്കുറവ് ധാതുക്ഷീണത്തിനും ആസ് ത് മയ്ക്കും കാരണമാവും.പച്ചക്കറികള്‍,ഇലക്കറികള്‍,ധാന്യങ്ങള്‍,പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുക.