ശൈശവ രോഗങ്ങള്‍ക്ക് ആയൂര്‍വേദം

WEBDUNIA|

കുഞ്ഞിന് ജലദോഷവും മൂക്കടപ്പും വന്നാല്‍ പനിക്കൂര്‍ക്കയില വാട്ടിയെടുത്ത് നെറുകയില്‍ വച്ചാല്‍ മതി. അഞ്ചു ദിവസം മുതല്‍ ഒരു മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഇങ്ങനെ ചെയ്യാം. ഒരു മാസം കഴിഞ്ഞ കുഞ്ഞിന് പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് അല്പം കല്‍ക്കണ്ടം പൊടിച്ച് ചേര്‍ത്ത് മൂന്ന് മില്ലി നല്‍കുക.

കുഞ്ഞുങ്ങളുടെ പനിക്ക് ഉത്തമമാണ് മുഞ്ഞനീര്. നവജാത ശിശുവിന് പോലും മുത്തയില വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് കൊടുക്കാം.

തെങ്ങിന്‍റെ മച്ചിങ്ങ അരച്ചെടുത്ത് ചന്ദനം ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് തലവേദനയ്ക്ക് ഉത്തമമാണ്. രാസ്നാദിപ്പൊടി നെറ്റിയില്‍ പുരട്ടുന്നതും തലവേദനയ്ക്ക് പരിഹാരമാണ്. കച്ചോലം നെറ്റിയില്‍ അരച്ചിടുന്നതും തലവേദന ശമപ്പിക്കും.

ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് തേന്‍ ചേര്‍ത്ത് കൊടുക്കുന്നത് കുട്ടികളുടെ ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസം നല്‍കും.

കണ്‍കുരുവിന് കച്ചോലത്തിന്‍റെ കിഴങ്ങ് അരച്ച് കണ്‍പോളകളില്‍ വച്ചാല്‍ മതി. മുരിങ്ങയുടെ തളിരിലവാട്ടിപ്പിഴിഞ്ഞ് ഒഴിക്കുന്നതും മുലപ്പാല്‍ ഇറ്റിയ്ക്കുന്നതും നന്നാണ്.

കൂവളത്തില വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് ചൂടാക്കി ഒരു തുള്ളി ചെവിയില്‍ ഇറ്റിക്കുന്നത് കുട്ടികളെ അലട്ടാറുള്ള ചെവിക്കുത്തിന് നന്നാണ്. കൂവളനീര് കഴിക്കുന്നതും നന്ന്. കൂവളത്തിന്‍റെ വേരും ഉപയോഗിക്കാം.

വയറുവേദനയ്ക്ക് മുഞ്ഞയുടെ നീര് പനിക്കൂര്‍ക്കയിയുടെ നീര് എന്നിവ കൊടുത്താല്‍ മതി.

കുട്ടികളെ വിഷമിപ്പിക്കുന്ന മലബന്ധത്തിന് ഉണക്കമുന്തിരി കഴുകി ചൂടുവെളളത്തിലിട്ട് വച്ച് പിഴിഞ്ഞ് കൊടുക്കുക. ബ്രഹ്മി നീരും മലബന്ധത്തിന് ആശ്വാസം നല്‍കും.

കടുക്ക ചുട്ട് ഭസ്മം മുലപ്പാല്‍ ചേര്‍ത്ത് കൊടുക്കുന്നത് ഛര്‍ദ്ദി ശമിപ്പിക്കും.

തിപ്പലി പൊടിച്ചത് കാല്‍ ടീസ്പൂണ്‍, മുക്കാല്‍ ടീ സ്പൂണ്‍ കല്‍ക്കണ്ടവും ആട്ടിന്‍ പാലും ചേര്‍ത്ത് കൊടുക്കുന്നത് വിശപ്പില്ലായ്മ ശമിപ്പിക്കും. ബലക്ഷയം വരാതിരിക്കാനും ഇത് നല്ലതാണ്.

പഴുതാര, എട്ടുകാലി എന്നിവയുടെ വിഷത്തിന് പച്ചമഞ്ഞള്‍ അരച്ച് പുരട്ടുന്നതും മഞ്ഞളും തുളസിയിലയും ചേര്‍ത്ത് അരച്ച് പുരട്ടുന്നതും നല്ലതാണ്.

കുട്ടികളുടെ അലര്‍ജിക്ക് വേപ്പില അരച്ച് തേങ്ങാപ്പാല് ചേര്‍ത്ത് പുരട്ടിയാല്‍ മതി. എല്ലാത്തരം ത്വക് രോഗങ്ങള്‍ക്കും വേപ്പ് ഉത്തമ ഔഷധമാണ്.

ഇത്തരം ചെറിയ പ്രതിവിധികളിലൂടെ ശൈശവ രോഗങ്ങള്‍ ഒരു പരിധി വരെ അകറ്റിനിര്‍ത്താമെന്ന് ആയൂര്‍വേദം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :