1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Astrology Malayalam Tips

വ്യാഴത്തിന്റെ ഗുണ ഫലങ്ങള്‍ അനുകൂലമാണോ, പുതുവര്‍ഷത്തില്‍ ചോതി നക്ഷത്രക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കണം

Astrology
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
 
പുതുവര്‍ഷം ഗുണകരമാക്കുന്നതിന് ചോതി നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ ഗുണ ഫലങ്ങളെ അനുകൂലമാക്കുകയാണ് വേണ്ടത്. ഇതിനായി പ്രധാനമായും മഹാവിഷ്ണുവിന്റെ പ്രീതിയാണ് ചോതി നക്ഷത്രക്കാര്‍ സ്വന്തമാക്കേണ്ടത്. മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ഇടക്കിടെ ദര്‍ശനം നടത്തുന്നത് ഏറെ ഗുണം ചെയ്യും.വിഘ്‌നേശ്വരന്റെ പ്രീതി നേടുന്നത് പുതുവര്‍ഷത്തില്‍ തടസങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകുന്നതിന് സഹായിക്കും. ഇതിനായി ഗണപതിക്ക് ഉണ്ണിയപ്പം, കറുകമാല എന്നിവ സമര്‍പ്പിക്കുക. ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല സമര്‍പ്പിക്കുന്നതും പുതുവര്‍ഷത്തെ ഗുണകരമാക്കാന്‍ ചോതി നക്ഷത്രക്കാരെ സഹായിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ക്രിസ്മസ് നോമ്പ് അവസാനിപ്പിക്കേണ്ടത് എപ്പോള്‍?