തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവരാണ് ഇവര്‍

സിആര്‍ രവിചന്ദ്രന്‍ 

വെള്ളി, 27 മെയ് 2022 (13:28 IST)

മകം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ താരതമ്യേനെ നിശബ്ദമായ ജീവിതം നയിക്കാനിഷ്ടപ്പെടുന്നവരായിരിക്കും. സത്യത്തിനു നിരക്കാത്തതോ മറ്റുള്ളവര്‍ക്ക് ദോഷം വരുന്നതോ ആയ പ്രവര്‍ത്തികള്‍ ചെയ്യാനിഷ്ടപ്പെടാത്ത ഇവര്‍ക്ക് അറിയപ്പെടാത്ത ധാരാളം ശത്രുക്കള്‍ ഉണ്ടാകാനിടയുണ്ട്. കടുത്ത ഈശ്വര വിശ്വാസികളായ ഇവര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായിരിക്കും. ഒരിക്കല്‍ ഒരു തീരുമാനം എടുത്താല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരാണിവര്‍. മകം പിറന്ന മങ്ക എന്നു പറയപ്പെടുന്നതുപോലെ സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമമായ നാളാണ് മകം. പൊതുവേ ശാന്ത പ്രകൃതക്കാരണിവരെങ്കിലും മുന്‍കോപം കൂടുതലായിരിക്കും. കൂടാതെ ഇവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും ജീവിത കാലം മുഴുവന്‍ അത് മനസ്സില്‍ സൂക്ഷിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ടായിരിക്കും.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :