പ്രേമത്തിന് ശേഷം 25 ഫിലിംസ് പ്ലാന്‍ ചെയ്തിരുന്നു: അല്‍ഫോണ്‍സ് പുത്രന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (11:40 IST)

പ്രേമത്തിന് ശേഷം സിനിമകളൊന്നും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ചെയ്തിരുന്നില്ല. ഏഴു വര്‍ഷത്തെ ഇടവേള എടുത്തു വേറൊരു ചിത്രം ചെയ്യുവാന്‍.പ്രേമത്തിന് ശേഷം വേറെ ഒരു പ്രൊജക്റ്റ് പ്ലാന്‍ ചെയ്തിരുന്നൊ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.

'വേറൊരു 25 ഫിലിംസ് പ്ലാന്‍ ചെയ്തിരുന്നു. ഒന്നും നടന്നില്ല.നടന്നത് ഗോള്‍ഡ് ആണ്.'- അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. ഗോള്‍ഡ് സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് അദ്ദേഹം നല്‍കി.

ഫൈനല്‍ എഡിറ്റ്, സിജി വര്‍ക്കുകള്‍, പോസ്റ്റര്‍ ഡിസൈന്‍, മ്യൂസിക്, സൗണ്ട് ഡിസൈന്‍ വര്‍ക്കുകള്‍ ഫുള്‍ സ്വിംഗില്‍ നടക്കുന്നുവെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :