വന്‍ നഗരങ്ങള്‍ക്ക് മിസൈല്‍ സുരക്ഷ

ന്യൂ ഡല്‍ഹി| WEBDUNIA|
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മൂന്നോ നാലോ വര്‍ഷത്തിനകം മിസൈല്‍ പ്രതിരോധം സംവിധാനം സ്ഥാപിക്കുമെന്ന് ഡിഫന്‍സ് റിസേര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ മേധാവി ഡോ. വി കെ സരസ്വത് പറഞ്ഞു.

ഡല്‍‌ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലുമാണ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുക. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ തദ്ദേശീ‍യമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് പ്രതിരോധം സംവിധാനം ഒറീസയില്‍ വച്ച് വിജയകരമായി പരീക്ഷിച്ചത്.

മൂന്ന് വര്‍ഷത്തിനകം ഈ സംവിധാനം കൂടുതല്‍ വികസിപ്പിക്കാനാവുമെന്ന് സരസ്വത് പറഞ്ഞു. അതോടെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനാവും. മിസൈല്‍ പ്രതിരോധം സംവിധാനം വിജയകരമായി പരീക്ഷിച്ചതോടെ ഇന്ത്യ ഈ സംവിധാനം സ്വന്തമാക്കിയിട്ടുള്ള വളരെ ചുരുക്കം രാജ്യങ്ങളില്‍ ഒന്നായി.

നാനൂറ് മുതല്‍ മൂവായിരം കിലോമീറ്റര്‍വരെ ദൂരത്തു നിന്ന് വിക്ഷേപിക്കുന്ന ശത്രു മിസൈലുകളെ ആകാശത്തു വച്ചു തന്നെ നശിപ്പിക്കാന്‍ ഇന്ത്യക്കാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :