കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ശേഷം മുംബൈ ഓഹരി വിപണിയിലെ പ്രധാന ഓഹരി സൂചികയായ സെന്‍സെക്സ് ചൊവ്വാഴ്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 19,127.73 പോയന്‍റ് താഴ്ചയില്‍ 120 പോയന്‍റ് നഷ്ടത്തില്‍ ആയിരുന്നു. സുചിക ഇട ദിവസത്തില്‍ 19,019.33 എന്ന നില വരെ താണിരുന്നു.
ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റിയിലും സമാനമായ താഴ്ചയായിരുന്നു കാണാനായത്. നിഫ്റ്റി 34 പോയന്‍റ് താഴ്ചയില്‍ 5,698.15 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
സെന്‍സെക്സില്‍ മെറ്റല്‍, ബാങ്കിംഗ് എന്നീ ഓഹരികള്‍ ഇടിഞ്ഞു താണപ്പോഴും റിയാലിറ്റി മേഖലയില്‍ ഉള്ള ഓഹരികളാണ് വിപണിയെ കനത്ത തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.