ഓഡിയോ ഉപകരണ നിര്‍മ്മാതാക്കളായ ബോസ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ പഞ്ചാബിലും സ്റ്റോര്‍ തുറക്കുന്നു. ലുധിയാനയിലാണ് പഞ്ചാബിലെ ആദ്യ സ്റ്റോര്‍ തുറക്കുന്നത്.
ഈ സ്റ്റോറോടെ അവര്‍ക്ക് ഇന്ത്യയിലുടനീളമായി 16 ഔട്ട് ലെറ്റുകള്‍ തുറക്കാന്‍ കഴിഞ്ഞു. യു എസ് ആസ്ഥാനമായുള്ള കമ്പനി അടുത്തിടെ ജയ് പൂരിലും നോയ്‌ഡയിലും മൂന്നാമത് ഒന്ന് മുംബൈയിലും തുറന്നത് അടുത്ത കാലത്തായിരുന്നു. അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഗുര്‍ഗോണ്‍, ഹൈദ്രാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, നോയ്‌ഡ എന്നിവിടങ്ങളിലാണ് ഇതുവരെ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞിരിക്കുന്നത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെല്ലാം സ്റ്റോറുകള്‍ തുറക്കാന്‍ തന്നെയാണ് ബോസിനു പദ്ധതി. എന്നാല്‍ ചെറുകിട വ്യാപാരത്തിലൂടെ പ്രതീക്ഷിക്കുന്ന ഓഹരികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാന്‍ ബോസിന്‍റെ പ്രവര്‍ത്തകര്‍ മടിക്കുകയാണ്‍.
ഹോം തീയറ്റര്‍, സ്റ്റീരിയോ സ്പീക്കര്‍, പേര്‍സണല്‍ ഓഡിയോ ഓഫറിംഗുകള്‍, ഹെഡ് ഫോണുകള്‍, ഡിജിറ്റല്‍ മ്യൂസിക്ക് സിസ്റ്റം, മള്‍ട്ടി മീഡിയാ സ്പീക്കറുകള്‍ എന്നിവ കൊണ്ട് നിറച്ചിരിക്കുകയാണ് സ്റ്റോറുകള്‍.