സായ്‌നാഥിന് മാഗ്സസെ അവാര്‍ഡ്

മുംബൈ| PRATHAPA CHANDRAN|
പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ് 2007 ലെ രമണ്‍ മാഗ്സസെ അവാര്‍ഡിന് അര്‍ഹനായി. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് അവാര്‍ഡിന് അര്‍ഹനാവുന്ന ഏക വ്യക്തിയാണ് സായ്നാഥ്.

മാധ്യമ പ്രവര്‍ത്തനം, സാഹിത്യം, ആശയവിനിമയം എന്നിവയുടെ വിഭാഗത്തിലാണ് സായ്നാഥ് അംഗീകരിക്കപ്പെട്ടത്. ഇന്ത്യന്‍ ഗ്രാമീണ ജനതയ്ക്ക് ദേശീയ വികാരം പകര്‍ന്ന് കൊടുത്ത വികാരപരമായ മാധ്യമ പ്രവര്‍ത്തനത്തിനാണ് അംഗീകാരമെന്ന് അവാര്‍ഡ് സമിതി പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

യു എന്‍ ഐയിലാണ് സായ്നാഥ് മാധ്യമപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് 10 വര്‍ഷം മുംബൈയില്‍ നിന്നുള്ള ‘ബ്ലിറ്റ്സ്’ എന്ന ആഴ്ചപതിപ്പില്‍ ഡെപ്യൂട്ടി എഡിറ്ററായി സേവനമനുഷ്ഠിച്ചു.

‘ദ ഹിന്ദു’വിന്‍റെ മുംബൈ ബ്യൂറോ ചീഫായി ജോലി ചെയ്യുന്ന സായ്നാഥ് ഗ്രാമങ്ങളിലെ ജീവിത നിലവാരവും ആധാരമാക്കി അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ലേഖനങ്ങള്‍ സമാഹരിച്ച് പുറത്തിറക്കിയ ‘എവരിബഡി ലൌസ് എ ഗുഡ് ഡ്രൌട്ട്’ എന്ന ഗ്രന്ഥം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :