Sanju Samson : തോൽവിയിലും സഞ്ജുവിന് നേട്ടം, ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച സീസൺ

Sanju Samson, IPL
അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 മെയ് 2024 (14:42 IST)
Sanju Samson, IPL
ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയെങ്കിലും ഐപിഎല്ലിലെ ഏറ്റവും മികച്ച സീസണിലൂടെയാണ് സഞ്ജു കടന്നുപോകുന്നത്.ഇന്നലെ ചെന്നൈക്കെതിരെ നേടിയ 15 റണ്‍സോടെ ഈ സീസണില്‍ സഞ്ജുവിന്റെ റണ്‍ സമ്പാദ്യം 486 റണ്‍സായി ഉയര്‍ന്നു. ഐപിഎല്ലിലെ ഒരു സീസണില്‍ സഞ്ജു നേടിയതില്‍ ഏറ്റവും കൂടുതല്‍ റണ്‍സാണിത്.

2021ലെ ഐപിഎല്‍ സീസണില്‍ നേടിയ 484 റണ്‍സായിരുന്നു ഐപിഎല്ലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന നേട്ടം. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ 69.4 ശരാശരിയിലും 158 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു കളിക്കുന്നത്. അഞ്ച് അര്‍ധസെഞ്ചുറികള്‍ സീസണില്‍ സഞ്ജു ഇതുവരെ നേടിയിട്ടുണ്ട്. പ്ലേ ഓഫിന് മുന്‍പ് ഇനിയും 2 മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ 500 റണ്‍സെന്ന നാഴികകല്ല് ഈ സീസണില്‍ സഞ്ജു പിന്നിടുമെന്ന് ഉറപ്പാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :